വധശ്രമകേസ് പ്രതി പോലീസ് പിടിയില്‍

പരപ്പനങ്ങാടി: വധശ്രമകേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിയ പ്രതി പിടിയില്‍. ഹീറോസ് നഗര്‍ സ്വദേശി പുരക്കല്‍ വീട്ടില്‍ അര്‍ഷാദാണ് പിടിയിലായത്. 2018 മാര്‍ച്ച് മാസത്തില്‍ കടലുണ്ടി നഗരം ഹീറോസ് നഗറില്‍ തട്ടുകടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന കടലുണ്ടി നഗരം പാണ്ടി വീട്ടില്‍ ഷംസുദീന്‍ എന്നയാളെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയ കേസില്‍ പ്രതിയാണ് പിടിയിലായ അര്‍ഷാദ്.

താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, കല്‍പകഞ്ചേരി, കാടാമ്പുഴ സ്റ്റേഷന്‍ പരിധികളിലായില്‍ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

താനൂര്‍ ഡിവൈഎസ്പി മൂസവള്ളിക്കാടന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്, സബറുദ്ദീന്‍, ആല്‍ബിന്‍ , ജിനേഷ്, വിവിന്‍, അഭിമന്യു എന്നിവരടങ്ങിയ സംഘം കോസ്റ്റല്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top