പൊന്നാനി: പുഴയില്‍ വീണ സഹോദരിയെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ മുങ്ങി മരിച്ചു. മാറഞ്ചേരി പുറങ് സ്വദേശി പണിക്കവീട്ടില്‍ ഫൈസലിന്റെ മകന്‍ സിനാന്‍ (14) ആണ് മരണപെട്ടത്.
ഇന്ന് ഉച്ചയോടെ പൊന്നാനി പുളിക്കകടവ് തൂകുപാലത്തിനു സമീപം കാഞ്ഞിരമുക്ക് പുഴയിലേക്ക് കാല്‍ വഴുതിവീണ സഹോദരി ഫാത്തിമ്മ ദിയയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സിനാന്‍ മുങ്ങിതാഴുകയായിരുന്നു.
മാതാവ് :സമീറ .സഹോദരങ്ങള്‍ : ഫാത്തിമ്മ ദിയ, ഫിദ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



