
പൊന്നാനി : വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിപ്പിച്ച് കടന്നു കളഞ്ഞ ലഹരിക്കടത്ത് സംഘ ത്തെ പൊലീസ് പിന്തുടര്‍ന്ന് പിടി കൂടി. വെളിയങ്കോട് വലിയകത്ത് പള്ളിയില്‍ ഫിറോസ് (27), പൊ ന്നാനി തെക്കേപ്പുറം ചക്കരക്കാര ഒന്റെ മുഹമ്മദ് റിയാസുദ്ദീന്‍ (24) എന്നിവരാണ് പിടിയിലായത്. പൊന്നാനി എസ്‌ഐ ആര്‍ യു അരുണിന്റെ നേതൃത്വത്തില്‍ ശനി യാഴ്ച ആനപ്പടി പാലത്തിനുസമീ പം വാഹന പരിശോധന നടത്തു ന്നതിനിടെയാണ് സംഭവം. ബം ഗളൂരുവില്‍നിന്ന് എംഡിഎംഎ കാറില്‍ കൊണ്ടുവരുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ ന്നാണ് പരിശോധന നടത്തിയത്.
പ്രതികള്‍ സഞ്ചരിച്ച കാറിന് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. തടയാന്‍ ശ്രമിച്ച എസ്.ഐയെയും പൊലീസ് ജീപ്പി ലും ഇടിച്ചാണ് ഇവര്‍ കടന്നുകളഞ്ഞത്. ഇതോടെ ജീപ്പിലും ബൈക്കിലുമായി പൊലീസ് പിന്തുടര്‍ ന്നു. പൊലീസ് പിറകി ലുണ്ടെന്ന് മനസ്സിലാ ക്കിയ സംഘം വെളി യങ്കോട് പഴഞ്ഞിപ്പാ ലത്തിനുസമീപത്ത് വാഹനം നിര്‍ ത്തി. പൊലീസിനെ തെറ്റിദ്ധരിപ്പി ക്കാനായി ഇതില്‍നിന്ന് ഫിറോ സും റിയാസുദ്ദീനും ഇറങ്ങിയോ ടി. ഇവര്‍ക്കുപിന്നാലെ പൊലീസ് പോയസമയം ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ കാറുമായി കടന്നു കളഞ്ഞു. ഓടിപ്പോയ പ്രതികളെ പിടികൂടിയപ്പോഴാണ് ഒപ്പമുണ്ടാ യിരുന്നവരെക്കുറിച്ച് വിവരം ലഭി ച്ചത്. പ്രദേശത്ത് പൊലീസ് നട ത്തിയ തിരച്ചിലില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ മുഖ്യപ്രതി കൊള ത്തേരി സാദിഖിന്റെ ബന്ധുവീട്ടി ലെ പോര്‍ച്ചില്‍ കണ്ടെത്തി. കാറിലെ രഹസ്യ അറയില്‍നി ന്ന് എംഡിഎംഎയും പൊതി യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറും ഇലക്ട്രിക് തുലാസും ഇരുമ്പ് വടികളും കണ്ടെടുത്തു. രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




