
കോഴിക്കോട് : സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ തട്ടിപ്പുകാർ വിവിധ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ്. ചെറിയ കമീഷൻ, ഓൺലൈൻ ജോബ്, ട്രേഡിങ്, പണം കൈമാറ്റ സഹായം തുടങ്ങിയ പേരുകളിൽ പരിചയമില്ലാത്ത വ്യക്തികൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടുകയും അത്തരത്തിലുള്ള അക്കൗണ്ടുകൾ ഉപയോഗിച്ച് വൻതുക തട്ടിപ്പ് ഇടപാടുകൾ നടത്തുകയും ചെയ്യുകയാണ് പതിവ്.
ഇത്തരം അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് നൽകുന്നവർ കേസിൽ പ്രതികളാകാനും ബാങ്ക് അക്കൗണ്ടുകൾ മരവി പ്പിക്കപ്പെടാനും നിയമനടപടി നേരിടാനും സാധ്യതയുണ്ട്. അജ്ഞാതർ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചാൽ ഉടൻ അടു ത്തുള്ള സൈബർ പൊലീസ് സ്റ്റേഷനെയോ 1930 നമ്പരിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.




