യുവാവിനെ ആക്രമിച്ച് പണം കവർന്നയാൾ പിടിയിൽ

കോഴിക്കോട് : നഗരത്തിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിപ്പറിച്ച് കടന്നയാൾ പിടിയിൽ. വെള്ളിമാടുകുന്ന് സ്വദേശി പുത്തലേടത്ത് വിട്ടിൽ ബെന്നി ലോയ്‌ഡി (48)നെയാണ് കസബ പൊലീസ് പിടികൂടിയത്. 19ന് പാവമണി റോഡിലെ ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപ്പനശാലയിൽ നിന്ന് മദ്യം വാങ്ങി പുറത്തിറങ്ങിയ കക്കാട് സ്വദേശിയെ തടഞ്ഞുവച്ച് അടിക്കുകയും കത്രിക കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മദ്യ ക്കുപ്പി എറിഞ്ഞുപൊട്ടിക്കുകയും ഇയാളുടെ ഷർട്ടിൻറെ കീശയിൽ നിന്ന് 500 രൂപ തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്തു.

യുവാവിൻ്റെ പരാതിയിൽ കസബ പൊലീസ് മദ്യവിൽപ്പനശാലക്ക് സമീപത്തുവച്ചാണ് കസ്റ്റഡിയിലെടു ത്തത്. ഇയാൾക്കെതിരെ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണത്തിനും പിടിച്ചുപറിക്കും അടിപിടിക്കും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top