പോക്‌സോ ; കൗമാരബന്ധങ്ങളെ നിയമക്കുരുക്കിലാക്കരുത് :ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കൗമാരക്കാരുടെ പരസ്പരസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ നിയമക്കുരുക്കിലാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി.
ചൂഷണമോ പീഡനമോ ഇല്ലാത്തിടത്തോളം ക്രിമിനല്‍ക്കേസില്‍ അകപ്പെടുമോയെന്ന ഭീതിയില്ലാതെ കൗമാരക്കാര്‍ക്ക് പ്രണയിക്കാനാകണമെന്ന് ഡല്‍ഹി ഹൈക്കോടതി.കൗമാരകാലത്തെ സ്‌നേഹബന്ധങ്ങള്‍ സാധാരണമാണെന്ന് തിരിച്ചറിയുന്ന നിലയിലേക്ക് നിയമം വളരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

കൗമാരക്കാരുടെ പരസ്പരസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ നിയമക്കുരുക്കിലാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയോടടുത്ത കൗമാരക്കാര്‍ക്ക് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യം ഉണ്ടാകണമെന്നും ഇവയെ പോക്‌സോ പ്രകാരം കുറ്റകരമാക്കുന്നതു ശരിയല്ലെന്നും ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പ്രായപൂര്‍ത്തിയായിട്ടില്ല എന്നതിന്റെ പേരില്‍, 18 വയസ്സാകാറായവര്‍ ഉള്‍പ്പെട്ട ബന്ധങ്ങളില്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി നിരീക്ഷണം. കൗമാരകാലത്തെ സ്‌നേഹബന്ധങ്ങള്‍ സാധാരണമാണെന്ന് തിരിച്ചറിയുന്ന നിലയിലേക്ക് നിയമം വളരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി പതിനെട്ടുകാരനൊപ്പം വീടുവിട്ടുപോയ കേസില്‍ പ്രതിയായ കൗമാരക്കാരനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത് ശരിവെച്ച് കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണങ്ങള്‍ നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top