കോഴിക്കോട്:കൂടരഞ്ഞി-പൂവാറന്‍തോടില്‍ രാത്രി 10 മണിയോടെ ഉണ്ടായ ടിപ്പര്‍ അപകടത്തില്‍ യുവതി മരിച്ചു. പൂവാറന്‍തോട് സ്വദേശി കൊടിഞ്ഞിപുറത്ത് ജംഷീന (22) ആണ് മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന തിരുവമ്പാടി പെരുമാലിപ്പടി സ്വദേശിനി യായ യുവതിക്കും ഇവരുടെ കൂടെ ഉണ്ടായിരുന്ന 3 യുവാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ തിരുവമ്പാടി ഹോസ്പിറ്റലില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പൂവാറന്‍തോട് ഒറ്റപ്ലാവ് വളവില്‍ ആണ് അപകടം നടന്നത്.
ജംഷീനയുടെ മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണുള്ളത്. തുടര്‍നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




