പോക്‌സോ കേസ് ; 62കാരന് നാല് വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും വിധിച്ചു

നിലമ്പൂര്‍ : 15 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 62കാരന് നാല് വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും വിധിച്ചു. നിലമ്പൂര്‍ ഉള്ളാട്ടില്‍ എന്‍ എം രാധകൃഷ്ണനെതിരെയാണ് നില മ്പൂര്‍ സ്‌പെഷ്യല്‍ പോക്‌സോ അതിവേഗ കോടതി ജഡ്ജി കെ പി ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചാല്‍ തുക അതിജീവിതന് നല്‍കും. അടച്ചില്ലെങ്കില്‍ നാല് മാസം അധിക തടവ് അനുഭവി ക്കണം.

2023 ഫെബ്രുവരി ആറിന് നില മ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവാണ് കേസ് രജിസ്റ്റ ര്‍ചെയ്തത്. സബ് ഇന്‍സ്‌പെക്ടറായിരുന്ന എ രാജന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യുഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ ഫ്രാന്‍സിസ് ഹാജരായി. 22 സാക്ഷികളെ വി സ്മരിക്കുകയും 16 രേഖകള്‍ ഹാജ രാക്കുകയും ചെയ്തു. പ്രതിക്ക് താ ല്‍ക്കാലിക ജാമ്യം അനുവദിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top