അടച്ചിട്ട വീട് കുത്തിത്തുറന്ന് 42 പവന്‍ സ്വര്‍ണം കവര്‍ന്നു

പൂക്കോട്ടുംപാടം : അമരമ്പലം ഗാന്ധിപ്പടിയില്‍ അട ച്ചിട്ട വീട് കുത്തിത്തുറന്ന് മോഷ ണം. മേശയില്‍ സൂക്ഷിച്ച 42 പവന്‍ സ്വര്‍ണവും 10,000 രൂപയും കാമറയും കവര്‍ന്നു. ഗാന്ധിപടി മഞ്ചപുള്ളി കുഞ്ഞുമൊയ്തിന്റെ വി ട്ടിലാണ് മോഷണംനടന്നത്. അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. സ്വര്‍ണം സൂക്ഷിച്ച മേശ പാര ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിലാണ്.

അലമാരയില്‍ സൂക്ഷിച്ച കാമ റയുമെടുത്ത് പാരയും കത്തിയും ഉപേക്ഷിച്ചാണ് മോഷ്ടാവ് രക്ഷ പ്പെട്ടത്. 26ന് കുഞ്ഞുമൊയ്തീന്റെ ചെറിയ മകന്റെ നിക്കാഹ് ആയി രുന്നു. ശേഷം കുടുംബം വയനാ ട്ടിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയതായിരുന്നു. തിങ്കള്‍ രാത്രി 10.30ഓടെ വീട്ടിലെത്തിയപ്പോഴാ ണ് മോഷണവിവരം അറിയുന്ന ത്. പൂക്കോട്ടുംപാടം പൊലീസില്‍
പരാതി നല്‍കി.

നിലമ്പൂര്‍ ഡിവൈഎസ്പി ബാലകൃഷ്ണന്‍, പൂക്കോട്ടുംപാടം ഇന്‍സ്‌പെക്ടര്‍ എ അനൂപ്, സ്‌പെ ഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ എം അസൈനാര്‍ എന്നിവരുടെ നേതൃ ത്വത്തില്‍ പൊലീസ് സ്ഥലത്തെ ത്തി. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരും പരി ശോധന നടത്തി. പൊലീസ് പ്രത്യേക അന്വേഷണ സ്‌ക്വാഡ് രൂപീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top