പോക്‌സോ കേസ്‌ ; പ്രതിക്ക് 43 വര്‍ഷം കഠിനതടവും പിഴയും

HIGHLIGHTS : POCSO case; Accused gets 43 years rigorous imprisonment and fine

പെരിന്തല്‍മണ്ണ : പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കേസില്‍ അമ്പത്തിനാലുകാരന് 43 വര്‍ഷം കഠി നതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. പാണ്ടിക്കാട് തമ്പാനങ്ങാ ടി മണ്ണുംകുന്നന്‍ എം കെ മുനീറി നെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡി എസ് സുരജ് ശിക്ഷിച്ചത്. പിഴയട ച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം അധിക
തടവനുഭവിക്കണം.

2021 ഏപ്രില്‍ 11നാണ് കേസിനാസ്പദമായ സംഭവം. പാണ്ടിക്കാട് തമ്പാനങ്ങാടിയിലെ പ്രതിയുടെ കടയില്‍ സോഡ കുടിക്കാന്‍ എത്തിയ കുട്ടിയെ വശീകരിച്ച് കടക്കുള്ളിലേക്ക് കൊണ്ടുപോയി ലൈംഗികാവയവം മുറിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

sameeksha-malabarinews

പാണ്ടിക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്ന് വകുപ്പു കളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍മതി. പിഴ സംഖ്യയില്‍ ഒരു രൂപ അതിജീവിതന് എം കെ മുനീര്‍ നല്‍കണം. വിക്ടിം കോമ്പന്‍സേഷന്‍ പ്രകാരം മതിയായ നഷ്ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

പാണ്ടിക്കാട് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ റഫീഖാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂ ട്ടര്‍ അഡ്വ. സപ്ത പി പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!