HIGHLIGHTS : Haritha Karma collected 38 tons of cloth in Vallikunnu
വള്ളിക്കുന്ന്: മാലിന്യമുക്തം നവ കേരളം രണ്ടാം ഘട്ടം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ കുപ്പായം ക്യാമ്പയിനിന്റെ ഭാഗമായി വള്ളിക്കുന്നിലെ ഹരിത കര്‍മ്മസേന വീടുകളില്‍ നിന്ന് ശേഖരിച്ചത് ഉപയോഗശൂന്യമായ 38,205 കിലോ തുണി മാലിന്യങ്ങള്‍ ശാസ്ത്രീയമായ സംസ്‌ക്കരിക്കുന്നതിന് വേണ്ടി ഹരിതസഹായസംഘം ഗ്രീന്‍ വോംസിന് കൈമാറി .
ഒക്ടോബര്‍ 9 മുതല്‍ ആരംഭിച്ച ക്യാമ്പയിന്‍ നവംബര്‍12 വരെ നീണ്ടുനിന്നു. ഈ കാലയളവില്‍ 1105 തൊഴില്‍ദിനങ്ങളും സേവന പ്രതിഫല തുക ഇനത്തില്‍ 236015 രൂപയും ലഭിക്കുകയുണ്ടായി. 23 വാര്‍ഡുകളിലെ മുഴുവന്‍ വീടുകളിലില്‍ നിന്നുമാണ് 38 ടണ്‍ ഉപയോഗശൂന്യമായ തുണി ഹരിത കര്‍മ്മസേന ശേഖരിച്ചത്. മാലിന്യസംസ്‌ക്കരണത്തില്‍ ഇടതടവില്ലാതെ പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് വള്ളിക്കുന്നിലെ 46 ഹരിത കര്‍മ്മസേനാ അംഗങ്ങള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു