എക്സൈസ് സംസ്ഥാന കലാകായികമേള: ലോഗോ പ്രകാശനം ചെയ്തു

നവംബര്‍ 30, ഡിസംബര്‍ 1, 2 തീയതികളില്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലും തേഞ്ഞിപ്പലം ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമായി അരങ്ങേറുന്ന എക്സൈസ് സംസ്ഥാന കലാകായികമേളയുടെ ലോഗോ പ്രകാശനം സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായ യു. ഷറഫലി നിര്‍വ്വഹിച്ചു.

മലപ്പുറം അസി. എക്സൈസ് കമീഷണറും സംഘാടക സമിതി ചെയര്‍മാനുമായ കെ.പി മോഹന്‍ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല ജോയന്റ് എ്കസൈസ് കമീഷണര്‍ കെ.എസ്. ഷാജി വിശിഷ്ടാതിഥിയായി. എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. സന്തോഷ് കുമാര്‍, വിമുക്തി മാനേജര്‍ പി. ജിജുജോസ്, കെ.എസ്.ഇ.ഒ.എ ജില്ലാ പ്രസിഡന്റ് മധുസൂദനന്‍ പിള്ള, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ വി.ആര്‍. അര്‍ജുന്‍, കെ.എസ്.ഇ.എസ്.എ സെക്രട്ടറി ഇ. പ്രവീണ്‍, ജില്ലാ പ്രസിഡന്റ് ടി. പ്രജോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top