ജിഫ്രി തങ്ങള്‍ക്കെതിരായ പിഎംഎ സലാമിന്റെ പരാമര്‍ശം; സാദിഖലി തങ്ങളെ നേരില്‍ കാണാന്‍ സമസ്ത

മലപ്പുറം: ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ പിഎംഎ സലാമിന്റെ പ്രതികരണത്തില്‍ സാദിഖലി ശിഹാബ് തങ്ങളെ നേരില്‍ കണ്ട് പ്രതിഷേധമറിയിക്കാന്‍ സമസ്ത. സമസ്ത മുശാവറ യോഗത്തിലാണ് തീരുമാനം. മുശാവറ യോഗം നാലംഗ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാമിന്റെ പരാമര്‍ശത്തിനെതിരെ സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരത്തേ രംഗത്തുവന്നിരുന്നു. വഖഫ് പ്രക്ഷോഭത്തില്‍ സമസ്ത പുറകോട്ട് പോയതിനെ പരോക്ഷമായി സൂചിപ്പിച്ച പിഎംഎ സലാമിന്റെ പരാമര്‍ശത്തെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തള്ളിയത്. ആക്ഷേപം മാന്യതക്ക് യോജിക്കാത്തതാണെന്നും ഭരണകര്‍ത്താക്കളുമായി സംസാരിക്കുന്നതിനെ ആക്ഷേപിക്കുന്നത് മാന്യതക്ക് യോജിച്ചതല്ലെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.

സമസ്ത നേതാക്കള്‍ക്കെതിരെയുള്ള പ്രസ്താവനക്ക് പിന്നാലെ ലീഗിന് അകത്തും സലാമിനെതിരെ അമര്‍ഷം പുകയുന്നുണ്ട്. കണ്ടം ചാടി വന്നവര്‍ക്ക് പാര്‍ട്ടിയിലെ ഉന്നതസ്ഥാനം നല്‍കുന്നത് ലീഗ് നേതൃത്വം ആലോചിക്കണമെന്നും സലാമിനെ മാറ്റിയാല്‍ സംഘടനയ്ക്ക് ഗുണം ചെയ്യുമെന്നും സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top