Section

malabari-logo-mobile

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറില്‍ ലോറി ഇടിച്ചു; ഏഴ് മരണം

HIGHLIGHTS : A lorry hit a car while returning after visiting the temple; Seven deaths

ബംഗളൂരു: കര്‍ണാടക ഹൊസപ്പേട്ടെയില്‍ വാഹനാപകടത്തില്‍ ഏഴുമരണം. നിയന്ത്രണം വിട്ട ലോറി എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകായിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. ഗോണിബാസപ്പ (65), കെഞ്ചമ്മ (80), ഭാഗ്യമ്മ (30), യുവരാജ് (5), സണ്ടൂരിലെ ഭീമലിംഗപ്പ (50), ഭാര്യ ഉമ (45), മകന്‍ അനില്‍ (30) എന്നിവരാണ് മരിച്ചത്.

ചിത്രദുര്‍ഗ-സോലാപൂര്‍ ദേശീയ പാതയിലായിരുന്നു അപകടം
വിജയ്‌നഗരയിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് എസ്യുവി കാറിലേക്ക് ഇടിച്ചുകയറി. അതോടൊപ്പം തന്നെ കാറിന്റെ പുറകിലുണ്ടായിരുന്ന ലോറിയും ഇടിച്ചുകയറിയതോടെയാണ് വലിയ അപകടം ഉണ്ടായത്. കാറിലെ യാത്രക്കാരാണ് മരിച്ചത്. ഇവരെല്ലാം ഉക്കടകേരി സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.

കുലഹള്ളിയിലുള്ള ഗോണ്‍ ബസവേശ്വര ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ എറെ നേരെ ഗതാഗതക്കുരുക്കുണ്ടായി. ടിപ്പറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!