Section

malabari-logo-mobile

ഹരിതയുടെ മുന്‍ ഭാരവാഹികള്‍ ഉത്തരം താങ്ങുന്ന പല്ലികള്‍: പി.എം.എ. സലാം

HIGHLIGHTS : Lizards to be answered by former office bearers of Haritha: PMA Salam

കോഴിക്കോട്:ഹരിതയുടെ മുന്‍ ഭാരവാഹികള്‍ ഉത്തരം താങ്ങുന്ന പല്ലികളെപ്പോലെയായിരുന്നുവെന്ന പരിഹസവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലീഗിനെ നിലനിര്‍ത്തുന്നത് അവരാണെന്നാണ് ഹരിത മുന്‍ ഭാരവാഹികള്‍ കരുതിയിരുന്നതെന്ന് സലാം പറഞ്ഞു. ആരായാലും സംഘടനയുടെ ചട്ടക്കൂട് അംഗീകരിക്കണം. നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് സംഘടനയില്‍ തുടരാനാവില്ല. കോഴിക്കോട് ഹരിത സംസ്ഥാന കമ്മിറ്റിയുടെ സി എച്ച് അനുസ്മരണ സെമിനാറിലായിരുന്നു ഹരിതയുടെ മുന്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെ ന്യായീകരിച്ചുകൊണ്ടുള്ള പിഎംഎ സലാമിന്റെ പ്രതികരണം.

ഇതിനിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ മുസ്ലീം അണെന്ന് മറക്കരുതെന്നായിരുന്ന ഹരിത നേതാക്കള്‍ക്ക് വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദ് നല്‍കിയ ഉപദേശം. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവര്‍ത്തനമെന്ന് മറക്കരുതെന്ന് ഹരിത നേതാക്കളെ ഓര്‍മ്മിപ്പിച്ച നൂര്‍ബിന മുസ്ലീം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നതെന്നും വ്യക്തമാക്കി. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃകയെന്ന് അവര്‍ പറഞ്ഞു.

sameeksha-malabarinews

ലീഗിന്റെ ന്യൂനപക്ഷം എന്നത് മത ന്യൂനപക്ഷമാണ്. മുസ്ലീം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നത്. ലീഗിന്റെ അതേ രാഷ്ട്രീയമാണ് പോഷക സംഘനകള്‍ക്കും വേണ്ടത്. മുസ്ലീം എന്ന സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചാവണം എല്ലാ പ്രവര്‍ത്തനവും. ലിംഗ ന്യൂനപക്ഷത്തിനായ നിലകൊള്ളാന്‍ ലീഗ് ഭരണഘടന പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുന്ന നൂര്‍ബിന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ മുസ്ലീം അണെന്ന് മറക്കരുത് ഹരിത നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നു.

അതേസമയം, മുസ്ലിം ലീഗ് നേതാക്കളെ വേദനിപ്പിക്കുന്ന ഒരുതരത്തിലുളള നടപടികളും ഹരിതയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നായിരുന്നു ചടങ്ങില്‍ സംസാരിച്ച് ഹരിതയുടെ പുതിയ ജനറല്‍ സെക്രട്ടറി റുമൈസ റഫീഖിന്റെ പരാമര്‍ഷം. പൊതു ബോധത്തിന് വിരുദ്ധമായി പാര്‍ട്ടിയെടുത്ത നിലപാടുകള്‍ പിന്നീട് ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വികാരത്തെ കൂടി ഉള്‍പ്പെടുത്തുന്ന രീതിയിലായിരിക്കും ഇനിയങ്ങോട്ടുളള ഹരിതയുടെ പ്രവര്‍ത്തനമെന്നും റുമൈസ റഫീഖ് പറഞ്ഞു. ‘സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു റുമൈസ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!