Section

malabari-logo-mobile

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

HIGHLIGHTS : Prime Minister Narendra Modi's visit to the United States begins today

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തും. ക്വാഡ് യോഗത്തില്‍ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും ഈ സന്ദര്‍ശനകാലയളവില്‍ നരേന്ദ്രമോദി അഭിസമ്പോദന ചെയ്യും. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം നിര്‍ണ്ണയക ഗുണഭലങ്ങളാകും സുരക്ഷാ, വാണിജ്യ, ശാസ്ത്ര, തൊഴില്‍ മേഖലകളില്‍ രാജ്യത്തിന് സമ്മാനിയ്ക്കുക എന്ന് വിദേശകാര്യ സെക്രട്ടറി അവകാശപ്പെട്ടു.

2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്.വി. ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രിയെ യാത്രയില്‍ അനുഗമിക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോബ് ബൈഡനെ വൈറ്റ് ഹൗസില്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാന്‍ വിഷയം, വ്യാപാര കരാര്‍, സൈനിക സഹകരണം , സാന്‍കേതിക കൈമാറ്റം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിക്കും. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലേറിയതും മേഖലയിലെ ഭീകരവാദ, സുരക്ഷാ ഭീഷണികളും ബൈഡനുമായി ചര്‍ച്ചചെയ്യും. താലിബാനു കീഴില്‍ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുറപ്പിക്കുന്നതിലുള്ള ആശങ്ക മോദി അറിയിക്കും. വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസുമായുമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയും ഈ സന്ദര്‍ശനകാലയളവില്‍ നടക്കും.

sameeksha-malabarinews

24ന് നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സമ്മേളനത്തിലും 25ന് ന്യൂയോര്‍ക്കില്‍ യു.എന്‍ ഉച്ചകോടിയിലും പങ്കെടുക്കും. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ, ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തുടങ്ങിയ രാഷ്ട്രതലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.വാഷിംഗ് ടണില്‍ എത്തുന്ന പ്രധാനമന്ത്രി പ്രമുഖ കമ്പനികളുടെ സി.ഇ.ഒ മാരുമായ് കൂടിക്കാഴ്ച നടത്തും. ആപ്പിളിന്റെ തലവന്‍ ടിം കുക്ക് അടക്കമുള്ളവരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തുക. 26ന് പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ മടങ്ങിയെത്തും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!