തിരുവനന്തപുരം: പട്ടം റോയല്‍ ക്ലബിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയുള്ള വാക്കുകളെഴുതിയ വാഹനം പട്ടത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പഞ്ചാബ് സ്വദേശിയായ ഓംകാറിന്റെ പേരിലുള്ള യുപി രജിസ്ട്രേഷന്‍ വാഹനമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
150 കര്‍ഷകരെ മോദി കൊന്നെന്നെഴുതി ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്.
മദ്യപിച്ചതിന് ശേഷം ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് ഓംകാര്‍ കടന്ന് കളയുകയായിരുന്നു. വാഹനത്തില്‍ പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം കണ്ടതോടെ പോലീസെത്തി വാഹനം കസ്റ്റഡിയിലെടുത്ത് മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പഴകിയ വസ്ത്രങ്ങളും മറ്റ് ചില വസ്തുക്കളും മാത്രമാണ് വാഹനത്തിലുള്ളത്. ബോംബ് സ്‌ക്വാഡും വാഹനത്തില്‍ പരിശോധന നടത്തുകയാണ്. ഓംകാറിനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.




