എറണാകുളം: പിഎം ആര്‍ഷോയുടെ മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളേജ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ആര്‍ഷോയുടെ മാര്‍ക്ക്‌ലിസ്റ്റില്‍ മാത്രമല്ല മറ്റ് ചില കുട്ടികളുടെ മാര്‍ക്ക് ലിസ്റ്റിലും സമാനമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍. ഇതെല്ലാം സാങ്കേതിക പിഴവാണെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നും പ്രന്‍സിപ്പല്‍ വ്യക്തമാക്കി.
വ്യാജ മാര്‍ക് ലിസ്റ്റ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യുവും എബിവിപിയും രംഗത്തെത്തിയിരിക്കുകയാണ്.
അതെസമയം മൂന്നാം സെമസ്റ്റര്‍ പരീക്ഷ താന്‍ എഴുതിയിട്ടില്ലെന്നും മാര്‍ക്ക് ലിസ്റ്റോ ഫലമോ കണ്ടിട്ടില്ലെന്നും ആര്‍ഷോ. എഴുത്താത്ത പരീക്ഷയായതുകൊണ്ടു തന്നെ അതിന്റെ ഫലം വന്നതും തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഫലം പരിശോധിച്ചിട്ടുമില്ല. മാര്‍ക്ക് ലിസ്റ്റ് കണ്ടിട്ടുമില്ല.ഇത്തരമൊരു പിഴവുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം ഉണ്ടാവണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു.




