ദളിതര്‍ക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം അടച്ചപൂട്ടി; സംഭവം തമിഴ് നാട്ടില്‍

ഫോട്ടോ ;കടപ്പാട് ഇന്ത്യടുഡേ

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ മേല്‍പ്പാടിക്കടുത്തുള്ള ദ്രൗപതി അമ്മന്‍ ക്ഷേത്രം ക്രമസമാധാന പ്രശ്നങ്ങളെ തുടര്‍ന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച സീല്‍ ചെയ്തു. ഇവിടെ സവര്‍ണ ജാതിക്കാരും ദളിതരും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ഏപ്രിലില്‍ ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഇവിടെ സംഘര്‍ഷം ഉടലെടുത്തിരുന്നു.

പ്രശ്നപരിഹാരത്തിനായി ജില്ലാ ഭരണകൂടം പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്നത്തില്‍ രമ്യമായ പരിഹാരമുണ്ടാക്കാനായില്ലെന്നും ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (HR&CE) വകുപ്പിന്റെ കീഴിലാണ് ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഈ വര്‍ഷം ഏപ്രിലില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു, ഇത് സവര്‍ണ ജാതിക്കാര്‍ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top