പ്രണയം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചു, അധ്യാപികയെ കൊലപ്പെടുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

പ്രണയം അവസാനിപ്പിക്കാന്‍ വിസമ്മതിച്ച സ്‌കൂള്‍ ടീച്ചറെ കൊലപ്പെടുത്തിയതിന് പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17-കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം. മുപ്പതുകാരിയായ വിവാഹിതയാണ് കൊല്ലപ്പെട്ട അധ്യാപിക. കൊല്ലപ്പെട്ട അധ്യാപികയും 17-കാരനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആഗ്രഹിച്ചിട്ടും അധ്യാപിക കൂട്ടാക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

കൊലപാതക ദിവസം പ്രതി ഇവരുടെ വീട്ടിലേക്ക് ചെല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇരുമ്പ് ദണ്ഡുകൊണ്ടാണ് പ്രതി അധ്യാപികയെ അടിച്ച് കൊന്നതെന്നും പൊലീസ് അറിയിച്ചു.

വിദ്യാര്‍ത്ഥിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപറയുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് പൊലീസ് തെറ്റിദ്ധരിച്ചിരുന്നതായും പിന്നീട് നടത്തിയ അന്വേഷണത്തിനിടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top