മലപ്പുറം: വളാഞ്ചേരിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍ കുഴല്‍പ്പണവേട്ട. മിനി പിക്കപ്പ് വാനില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 71,50,000 രൂപയാണ് പിടിച്ചടുത്തത്. വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീന്‍ (42), അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് വളാഞ്ചേരി പൊലീസ് ആണ് പരിശോധന നടത്തിയത്.
വാഹനത്തിന്റെ ഡാഷ് ബോര്‍ഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




