പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

തേഞ്ഞിപ്പലം:പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. വിദ്യാര്‍ത്ഥിനിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കകോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കല്‍ സ്വദേശികളുടെ മകളെയാണ് മണ്ണെണ്ണ ഒഴിച്ചു തീ കൊളുതിയ നിലയില്‍ കണ്ടത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും മറ്റും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പ്ലസ്ടു പരീക്ഷ ജയിക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു കുട്ടി. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ 2 വിഷയത്തില്‍ പരാജയപ്പെട്ടു. ഇതാണ് ആത്മഹത്യ കാരണം എന്നാണ് സൂചന. വിവരമറിഞ്ഞു തേഞ്ഞിപ്പലം പൊലീസ് മജിസ്‌ട്രേറ്റിനെ കൊണ്ടുപോയി വിദ്യാര്‍ത്ഥിനിയുടെ മൊഴി എടുത്തിട്ടുണ്ട്.

തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല .

Share news
error: Content is protected !!
Scroll to Top