തിരൂരങ്ങാടി : ചെമ്മാട് ഭാഗത്ത് എക്‌സൈസ് നടത്തിയ റെയിഡില്‍ 450 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. തിരൂരങ്ങാടി സ്വദേശി കൊളക്കാടന്‍ മുഹമ്മദലിയാണ് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായത്.
.ചെമ്മാട്, ചന്തപ്പടി ഭാഗങ്ങളില്‍ കഞ്ചാവിന്റെയും മറ്റു ലഹരി വസ്തുക്കളുടേയും ഉപയോഗവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി എക്സൈസ് സംഘം ഈ ഭാഗത്ത് രഹസ്യ നിരീക്ഷണം നടത്തിവരുകയായിരുന്നു.
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എല്‍ ജോസും പ്രിവ.ഓഫീസര്‍മാരായ കെ.എസ് സുര്‍ജിത്ത്, ടി. സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജീഷ്, സമേഷ്, ഷിജു, ചന്ദ്രമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




