HIGHLIGHTS : Plus Two exam results tomorrow

പ്ലസ് ടു പരീക്ഷകള്‍ 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 2021ല്‍ റിക്കോര്‍ഡ് വിജയശതമാനമായിരുന്നു പ്ലസ് ടുവിന് ലഭിച്ചത്. 87.94 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ടായത്.
അതേസമയം പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല.

ഈ വര്‍ഷത്തെ എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15-ന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ 99.26 ആയിരുന്നു വിജയ ശതമാനം.
പത്താംക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെതിനേക്കാള്‍ ഇത്തവണ മുന്നിലൊന്നായി കുറഞ്ഞു. 44,363 കുട്ടികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.