
തിരൂരങ്ങാടി:പ്ലസ് ടു വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സാരമായ പരുക്ക്. തെയ്യാലിങ്ങള്‍ എസ്.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും കൊടിഞ്ഞി കടുവാളൂര്‍ മങ്കട അബ്ദുറഷീദിന്റെ മകനുമായ മുഹമ്മദ് സിനാന്‍(18)നെയാണ് പരുക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.പ്രസ്തുത വിദ്യാര്‍ഥികള്‍,തന്നെ സ്ഥിരമായി ഈ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യാണ്ടെന്നും,ബുധനാഴ്ച റാഗ്ചെയ്യാനുള്ള ശ്രമത്തില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുതള്ളി താഴെയിട്ട് മാരകമായ ആയുധംപോലുള്ള സാധനംകൊണ്ട് ഇടിക്കുകയായിരുന്നു എന്ന് സിനാന്‍ പറഞ്ഞു.കൊടിഞ്ഞി തിരുത്തി,നന്നമ്പ്ര പ്രദേശത്തുള്ള കണ്ടാലറിയാവുന്ന വിദ്യാര്‍ഥികളാണ് മര്‍ദ്ദിച്ചതെന്നും സിനാന്‍ പറഞ്ഞു.സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ നിസ്സംഗ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് അധ്യാപകരുടെ നിലപാട്.സിനാനെ മര്‍ദ്ദിച്ച വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും പലതവണ ഇവരെ സ്‌കൂളില്‍നിന്നും പുറത്താക്കിയിരുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ് സിനാന്റെ രക്ഷിതാക്കള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



