പ്ലസ് വണ്‍ സീറ്റ്: മലപ്പുറത്ത് അധിക ബാച്ച് വേണമെന്ന് ശുപാര്‍ശ ചെയ്ത് കമ്മിറ്റി

തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് രണ്ടംഗ സമിതി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാവണം ബാച്ച് തീരുമാനിക്കാനെന്ന് ശുപാര്‍ശയില്‍ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് മലപ്പുറത്തെ പ്ലസ് വണ്‍ അധിക ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുമെന്നാണ് കരുതുന്നത്.

സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നും ശിപാര്‍ശയിലുണ്ട്. മലപ്പുറം ആര്‍ഡിഡി, വിദ്യാഭ്യാസ ജോയിന്റ ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിയമസഭയിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മലപ്പുറത്ത് താത്കാലിക ബാച്ച് അനുവ?ദിക്കുമെന്ന് ജൂണ്‍ 25ന് വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

15 വിദ്യാര്‍ഥി സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം തീരുമാനമെടുക്കുമെന്നും ആവശ്യമെങ്കില്‍ അധിക ബാച്ചുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top