പൊന്നാനിയില്‍ ഉല്ലാസ ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചു

മലപ്പുറം:പൊന്നാനിയില്‍ ഉല്ലാസബോട്ടിന്റെ സര്‍വീസ് നിര്‍ത്തിവെച്ചു. താനൂരിലെ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നഗരസഭയുടെ നടപടി. ബോട്ടുകളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.

ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതിന് മുന്‍പ് ഫിറ്റ്‌നസ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ബോട്ടുടമകള്‍ക്ക് നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വനംവകുപ്പിന് കീഴില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബോട്ടുകളും പരിശോധിക്കാന്‍ മന്ത്രി എ കെ ശശീന്ദ്രനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top