പിന്നണി ഗായിക ഗായത്രി അശോകന്‍ വിവാഹിതയായി

playback-singer-gayathri-asokan-weddingതൃശൂര്‍: പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക ഗായത്രി അശോകന്‍ വിവാഹിതയായി. സംഗീത സംവിധായകനും ഗായകനും സിത്താര്‍ വാദകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്.

കൊല്‍ക്കത്ത സ്വദേശിയാണ് പുര്‍ബയാന്‍ ചാറ്റര്‍ജി. പുര്‍ബയാന്‍ ചാറ്റര്‍ജിയും ഗായത്രിയും ചേര്‍ന്ന് നിരവധി സംഗീത പിരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ പാടിയിട്ടുള്ള ഗായത്രിക്ക് 2003 ലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top