ചോദ്യത്തിന് ഉത്തരം നല്‍കാത്തതിനു മൂന്നരവയസ്സുകാരനു നേരെ പ്ലേ സ്‌കൂള്‍ അധ്യാപികയുടെ മര്‍ദനം; അറസ്റ്റില്‍

മട്ടാഞ്ചേരി : ചോദ്യത്തിന് ഉത്തരം നല്‍കാത്ത മൂന്നര വയസ്സുകാരനു നേരെ പ്ലേ സ്‌കൂള്‍ അധ്യാപികയു ടെ ക്രൂരമായ ചൂരല്‍പ്രയോഗം. സീതാലക്ഷ്മി കുട്ടിയുടെ അമ്മ യുടെ പരാതിയില്‍ അധ്യാപിക യെ അറസ്റ്റ് ചെയ്തു.

മട്ടാഞ്ചേരി പാലസ് റോഡി ലെ സ്വകാര്യ പ്ലേ സ്‌കൂളിലെ വിദ്യാ ര്‍ഥിയെ ക്രൂരമായി അടിച്ച അധ്യാ പിക ആനവാതില്‍ സ്വദേശി സി താലക്ഷ്മിയെ (35)യാണ് മട്ടാഞ്ചേ രി പൊലീസ് അറസ്റ്റ് ചെയ്തത്. ബു ധന്‍ രാവിലെയാണ് സംഭവം. ചൂ രല്‍പ്രയോഗത്തില്‍ കുട്ടിയുടെ മു തുകില്‍ എട്ടോളം പാടുകളുണ്ട്.

സ്‌കൂള്‍വിട്ട് വീട്ടില്‍ വന്നശേഷം വിട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മര്‍ദനമേറ്റത് അറിയുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.
ചൂരല്‍കൊണ്ടുള്ള മര്‍ദനത്തില്‍ കുട്ടിയുടെ മുതുകിലെ പാടുകള്‍
ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്ത ശേഷം അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്ലേ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയാണ് സീതാലക്ഷ്മി. ഇവരെ ജോലിയില്‍നിന്ന് ഒഴിവാക്കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top