Section

malabari-logo-mobile

ശ്രദ്ദേയമായി പ്ലാസ്മ ഡോണേഷന്‍ ക്യാമ്പ്

HIGHLIGHTS : തിരൂര്‍ : സ്‌നേഹതീരം വോളന്റിയര്‍ വിങ്ങും, ബ്ലഡ് ഡോണേഴ്‌സ് കേരള തിരൂര്‍ താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കോവിഡ് മുക്തരുടെ ജില്ലാ തല പ്...

തിരൂര്‍ : സ്‌നേഹതീരം വോളന്റിയര്‍ വിങ്ങും, ബ്ലഡ് ഡോണേഴ്‌സ് കേരള തിരൂര്‍ താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കോവിഡ് മുക്തരുടെ ജില്ലാ തല പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പ് ശ്രദ്ധേയമായി.കോവിഡ് നെഗറ്റീവ് ആയ ആളുകളുടെ രക്തദാനത്തിലൂടെ ലഭിച്ച പ്ലാസ്മ, കോവിഡ് മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് പ്ലാസ്മ തെറാപ്പി വഴി നല്‍കുന്നതിനാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹായത്തോട് കൂടി ക്യാമ്പ് സംഘടിപ്പിച്ചത്.

തിരൂര്‍ കിന്‍ഷിപ് ഹാളില്‍ നടന്ന
ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ ഉദ്ഘാടനം ചെയ്തു.നിലവില്‍ പ്ലാസ്മ ലഭ്യത കുറഞ്ഞിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ ഇതുപോലുള്ള ക്യാമ്പുകള്‍ മാതൃകയാക്കി മലപ്പുറം ജില്ലയില്‍ ഉടനീളം എല്ലാ സന്നദ്ധ സംഘടനകളും ക്യാമ്പുകള്‍ നടത്താന്‍ മുന്നോട്ട് വരണമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

sameeksha-malabarinews

തിരൂര്‍ എസ്.ഐ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.നാസര്‍ കുറ്റൂര്‍ അധ്യക്ഷത വഹിച്ചു.നഗര സഭ കൗണ്‍സിലര്‍ കെ.കെ സലാം മാസ്റ്റര്‍, അഡ്വ. വിക്രം കുമാര്‍, ഡോ. ഫവാസ് മിസിര്‍, മുജീബ് താനാളൂര്‍, ഷബീറലി തിരൂര്‍, സുധീഷ് നായത്ത്, സുഹൈല്‍ പെരുമാള്‍, ഉബൈദ് പി.കെ,
അനസ് .യു എന്നിവര്‍ സംസാരിച്ചു. അബുല്‍ ഫസല്‍ പി,അഫീല കെ.പി, നീമ വി.പി, ദൃശ്യ എം,റംല സി.കെ, മുഷ്താഖ് പി, അഹ്‌മദ് റാസി കെ.പി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!