നേപ്പാളില്‍ ടേക്ക്ഓഫ് ചെയ്യുന്നതിനിടെ വിമാനം തകര്‍ന്നുവീണു;18പേര്‍ മരിച്ചു

കാഠ്മണ്ഡു: ടേക്ക്ഓഫ് ചെയ്യുന്നതിനിടെ വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ 18 പേര്‍ മരിച്ചു. നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫ് നടത്തുന്നതിനിടെ ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്ന് വീണത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

പൊഖാറയിലേക്കുള്ള വിമാനത്തില്‍ എയര്‍ക്യുമാരടക്കം 19 പേര്‍ ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ മരിച്ച 18 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തില്‍ പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.

 

Share news
error: Content is protected !!
Scroll to Top