അമേരിക്കയില്‍ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം;18 മൃതദേഹങ്ങള്‍ കണ്ടെത്തി

അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിംഗ്ടണ്‍ ഡി.സി.യിലെ റീഗന്‍ വിമാനത്താവളത്തിന് സമീപമാണ് യാത്രാ വിമാനം തകര്‍ന്നു വീണത്.

അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനവും യുഎസ് ആര്‍മി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും കൂട്ടിയിടിച്ചാണ് അപകടം. കാന്‍സാസില്‍ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തല്‍പ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടര്‍ന്ന് വിമാനം സമീപത്തെ നദിയില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

60 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നും മൂന്ന് സൈനികരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്നുമാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെ വിമാനത്താവളത്തില്‍ എല്ലാ ടേക്ക് ഓഫുകളും ലാന്‍ഡിംഗുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

എത്ര യാത്രക്കാര്‍ മരിച്ചു എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. അപകടത്തെ തുടര്‍ന്ന് വാഷിങ്ടണ്‍ വിമാനത്താവളം അടയ്ക്കുകയും വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top