അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിക്കാനും ആയിരം രൂപ നോട്ടുകള്‍ വീണ്ടും പ്രചാരത്തില്‍ കൊണ്ടുവരാനുള്ള പദ്ധതി എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് വെളിപ്പെടുത്തി റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.
നിലവില്‍ 50 ശതമാനത്തോളം 2000 രൂപ നോട്ടുകള്‍ തിരിച്ചു വന്നിട്ടുണ്ടെന്നും ഏകദേശം 1.82 ലക്ഷ കോടി രൂപയുടെ അടുത്ത് ഇതിനു മൂല്യം ഉണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
3.62 കോടി രൂപയോളം 2000ത്തിന്റെ നോട്ടുകളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. അതില്‍ 85 ശതമാനം ബാങ്ക് ഡെപ്പോസിറ്റ് വഴിയും ബാക്കിയുള്ളവ മാറ്റിയെടുക്കപ്പെടുകയുമാണ് ചെയ്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




