തിരുവനന്തപുരം : തിരുവനന്തപുരത്ത് അച്ഛനേയും മൂന്നാം ക്ലാസ്സുകാരി മകളേയും മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പരസ്യമായി വിചാരാണ ചെയ്ത പിങ്ക് പോലീസ് വിഭാഗത്തിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ രജിതയെ സ്ഥലം മാറ്റി. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നാണ് സൂചന. ആറ്റിങ്ങല്‍ പിങ്ക് പോലീസില്‍നിന്നും റൂറല്‍ എസ്പി ഓഫീസിലേക്കാണ് ഇവരെ മാറ്റിയത്.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പരസ്യ വിചാരണ ചെയ്തത്.
പിങ്ക് പോലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ച് മകള്‍ക്ക് കൈമാറിയെന്നായിരോപിച്ച് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. കുട്ടികളെ കൊമ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നും രജിത ആരോപിച്ചിരുന്നു. ഫോണ്‍ എടുത്തിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാന്‍ തയ്യാറായില്ല. ഒടുവില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ പോലീസ് ഓഫീസര്‍ രജിതയുടെ ബാഗെടുത്ത് പരിശോധിച്ചപ്പോല്‍ സൈലന്റാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. അതിന് ശേഷവും ഇവര്‍ അച്ഛനോടും മകളോടും മോശമായി പെരുമാറി. ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മറ്റൊരാള്‍ സോഷ്യല്‍ മീഡിയ വഴി ഇത് പങ്കുവെച്ചു. ഇതോടെ ഈ വീഡിയോ വൈറലായി. പോലീസുകാരിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.



