മിസ് സൗത്ത് ഇന്ത്യ പട്ടം നേടി മലയാളി അന്‍സി കബീര്‍

കൊച്ചി : മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2021 കിരീടം കേരളത്തിന്റെ അന്‍സി
കബീര്‍ കരസ്ഥമാക്കി. ചന്ദ്രലേഖ നാഥ് (കേരളം) ഫസ്റ്റ് റണ്ണറപ്പും ശ്വേത
ജയറാം (കേരളം) സെക്കന്റ് റണ്ണറപ്പുമായി.

തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് നടത്തിയ പത്തൊന്‍പതാമത് മിസ്സ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് ഇവര്‍ ജേതാക്കളായത്.

മിസ്സ് സൗത്ത് ഇന്ത്യ വിജയികളെ പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എം
ഡി ശ്രീമതി . ജെബിത അജിത് സുവര്‍ണ്ണ കിരീടങ്ങള്‍ അണിയിച്ചു ആഗസ്‌ററ് 27
ന് കോയമ്പത്തൂര്‍ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന മത്സരത്തില്‍
ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 14 സുന്ദരിമാരാണ്
റാംപില്‍ മാറ്റുരച്ചത്.

റീജിയണല്‍ ടൈറ്റില്‍ വിജയികള്‍

മിസ്സ് തമിഴ്‌നാട് – ദാച്ചായനി സാന്താ സോര്‍ബ്ബാന്‍
മിസ്സ് ക്വീന്‍ കേരള – ചന്ദ്രലേഖ നാഥ്
മിസ്സ് ക്വീന്‍ തെലുങ്കാന – ദീപ്തി ശ്രീരംഗം
മിസ്സ് ക്വീന്‍ കര്‍ണ്ണാടക – അഫ്രിന്‍ സൈദ്

സബ് ടൈറ്റില്‍ വിജയികള്‍

മിസ്സ് കണ്‍ജീനിയാലിറ്റി അഭിനയ സുബ്രമണ്യന്‍ (തമിഴ്‌നാട് )
മിസ്സ് റാംപ് വോക് ദാച്ചായനി സാന്താ സോര്‍ബ്ബാന്‍
മിസ്സ് പെര്‍ഫെക്റ്റ് ടെന്‍ റീമ രവിശങ്കര്‍ (കേരളം)

 

Share news
error: Content is protected !!
Scroll to Top