സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഏഴുപേര്‍ക്ക്: ഏഴു പേര്‍ രോഗവിമുക്തരായി

സംസ്ഥാനത്ത് ശനിയാഴ്ച ഏഴു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയത്തും കൊല്ലത്തും മൂന്നു വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. ഏഴു പേര്‍ രോഗമുക്തി നേടി. ഇതില്‍ രണ്ടു വീതം പേര്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒരാള്‍ വയനാട് ജില്ലയിലുമാണ്. നിലവില്‍ 116 പേര്‍ ചികിത്സയിലാണ്.
21,044 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 20,580 പേര്‍ വീടുകളിലും 464 പേര്‍ ആശുപത്രികളിലുമാണ്. ശനിയാഴ്ച 132 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ 55 ഉം കാസര്‍കോട് 15 ഉം കോഴിക്കോട് 11 ഉം പേര്‍ ചികിത്സയിലുണ്ട്. വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിലവില്‍ ആരും ചികിത്സയിലില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 84 വയസുള്ള കൂത്തുപറമ്പ് മൂരിയാട് അബൂബക്കറിന് രോഗം ഭേദമായി. വൃക്കരോഗം ഉള്‍പ്പെടെയുണ്ടായിരുന്ന ആളാണ് അബുബക്കര്‍.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top