പരപ്പനങ്ങാടി വള്ളിക്കുന്ന് കരുമരക്കാട് കൊയത്ത് കഴിഞ്ഞ നെല്പ്പാടത്ത് തീപിടുത്തം.
കരുമരക്കാട് പുഞ്ചപ്പാടത്താണ് തീപിടുത്തമുണ്ടായത്.
ശനിയാഴ്ച നാലുമണിയോടെയാണ് സംഭവം നടന്നത്. തിരൂരില് നിന്നുമുള്ള ഫയര് ആന്റ് റസ്ക്യൂ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കാറ്റ് മൂലം സമീപത്തെ വീടുകളിലേക്ക് പാടത്തുനിന്നും കനത്ത പുക കയറുന്നുണ്ട്.
നാട്ടുകാരും ഫയര്ഫോഴ്സും ചേര്ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
വീഡിയോ സ്റ്റോറികള്ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യുക




