കോഴിക്കോട് മുക്കം തോട്ടുമുക്കം ഭാഗത്ത് മലപ്പുറം കോഴിക്കോട് അതിര്‍ത്തികള്‍ പോലീസ് കല്ലിട്ടടച്ചു. വാലില്ലാപ്പുഴ പുതിയനിടം റോഡ്, തേക്കിന്‍ ചുവട്-തോട്ടുമുക്കം റോഡ്, പഴപറമ്പ് തോട്ടുമുക്കം എടക്കാട് റോഡ്, പിലാവ്- തോട്ടുമുക്കം റോഡ് എന്നിവയാണ് അതിര്‍ത്തികളില്‍ അടച്ചത്. ജനം പതിവായി അതിര്‍ത്തികടക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതോടെ മുക്കം പോലീസാണ് അതിര്‍ത്തി കല്ലിട്ടടച്ചത്.
ഈ ഭാഗത്ത് കുഴിനക്കി പാലം, എരഞ്ഞിമാവ് ചെക്ക്‌പോസ്റ്റുകള്‍ വഴി പരിശോധന നടത്തി ആളുകളെ കടത്തിവിടുന്നുണ്ട്.
എന്നാല്‍ കല്ലിട്ടടക്കുന്നത് അടിയന്തിര സാഹചര്യത്തില്‍ കടുത്ത വിഷമങ്ങളുണ്ടാക്കുമെന്നും ബാരിക്കേഡ് ഉപയോഗിച്ചാണ് തടയേണ്ടതെന്നും നാട്ടുകാരില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
photo courtesy: Doolnews




