കൊച്ചി: പ്രശസ്ത സിനിമ സീരിയല്‍ നടന്‍ രവി വള്ളക്കോള്‍(67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. പ്രശസ്ത കവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തരവനാണ്.
1986 ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത വൈതരമണി എന്ന സീരിയലിലൂടെയാണ് രവി വള്ളത്തോള്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. അദേഹത്തിന്റെ അച്ഛന്‍ ടി എന്‍ ഗോപിനാഥന്‍ നായരുടെതായരുന്നു ഈ സീരിയലിന്റെ തിരക്കഥ. തുടര്‍ന്ന് നൂറോളം സീരിയലുകളില്‍ വള്ളത്തോള്‍ അഭിനയിച്ചു. 1987 ല്‍ പുറത്തിറങ്ങിയ സ്വാതിതിരുന്നാളിലൂടെയാണ് സിനിമാ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ഇരുത്തഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്.
1976 ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ;താഴ്‌വരയില്‍ മഞ്ഞു പെയ്തു’ എന്ന ഗാനം എഴുതിയാണ് രവി വള്ളത്തോള്‍ സിനിമാ ബന്ധം ആരംഭിച്ചത്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഭാര്യ ഗീതാ ലക്ഷ്മി. രവി വളളത്തോളും ഭാര്യയും ചേര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുവേണ്ടി തണല്‍ എന്ന പോരില്‍ ഒരു ചാരിറ്റി ട്രസ്റ്റ് നടത്തുന്നുണ്ട്.




