പരപ്പനങ്ങാടി: വള്ളിക്കുന്ന് അത്താണിക്കലില്‍ ലോക്ഡൗണിന്റെ മറവില്‍ വ്യാജ ചാരായം നിര്‍മ്മക്കുന്നതിനിടെ ഒരാള്‍ പിടിയിലായി. ഏഴിക്കര സ്വദേശി കേശവനാണ് പോലീസിന്റെ പിടിയിലായത്. വ്യാജ ചാരായം നിര്‍മ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന പതിനഞ്ച് ലിറ്റര്‍ വാഷ് കണ്ടെടുത്തു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി മേഖലയില്‍ നടത്തിവരുന്ന റെയ്ഡുകളില്‍ നൂറ് ലിറ്ററോളം വാഷും, മറ്റ് ഉപകരണങ്ങളും കണ്ടെടുത്തിരുന്നു.
എസ് ഐ രാജേന്ദ്രന്‍ നായര്‍ , അഡീഷണല്‍ എസ്.ഐ സുരേഷ് കുമാര്‍ ,സി പി ഒ മാരായ ജിഷോര്‍, സനല്‍, രാജാമണി, ബിപിന്‍ ,എന്നിവരുള്‍പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.




