പരപ്പനങ്ങാടി: ലോക് ഡൗണ്‍ ലംഘിച്ച് തറാവീഹ് നിസ്‌ക്കാരം നടത്തിയ ഏഴുപേര്‍ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ഹെല്‍ത്ത് സെന്ററിനു സമീപമുള്ള നിസ്‌കാര പള്ളിയില്‍ രാത്രി നിസ്‌ക്കാരം നടത്തുകയായിരുന്ന ചെട്ടിപ്പടി സ്വദേശികളായ അബ്ദുള്ള കോയ,കാസിം, മുഹമ്മദ് ഇബ്രാഹിം, നാസര്‍, റസാഖ്, സെയ്ദലവി, മുഹമ്മദ് അഷറഫ്, എന്നീ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലിസെത്തിയതോടെ ഇറങ്ങിയോടിയ ഇവര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന്ന് കേസ് എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
പരിശോധനകള്‍ തുടരുമെന്നും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചു.




