മുഖ്യമന്ത്രി നാളെ ദില്ലിക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ ദില്ലിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയാണ് പ്രധാന അജണ്ട. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങള്‍ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്.

കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അതിവേഗ റെയില്‍ പദ്ധതിയടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ തേടും.

സഹകരണ മന്ത്രാലയം രൂപീകരിച്ചതില്‍ ഉള്‍പ്പെടെ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം.

 

Share news
error: Content is protected !!
Scroll to Top