ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി; ജീവനക്കാരന് പരിക്ക്

കൊല്ലം: കുണ്ടറയില്‍ ഗ്യാസ് ഗോഡൗണില്‍ പൊട്ടിത്തെറി ജീവനക്കാരന് പരിക്ക്. കുണ്ടറക്കടുത്ത് പേരയത്ത് പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഗോഡൗണിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗോഡൗണില്‍ ഉണ്ടായിരുന്ന നൗഫല്‍ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്.

നൗഫലിനെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം തീയണച്ചു. ഗ്യാസ് ഗോഡൗണ്‍ അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

ഇവിടെ സിലണ്ടറിനുള്ളില്‍ ഗ്യാസ് നിറക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.100 ഓളം ഗ്യാസ് സിലണ്ടറുകളും ഗോഡൗണില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ ഒരു സിലണ്ടറാണ് പൊട്ടിത്തെറിച്ചത്.

 

Share news
error: Content is protected !!
Scroll to Top