HIGHLIGHTS : Pinarayi Vijayan becomes the second longest-serving Chief Minister in Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിമാരില്‍ രണ്ടാംസ്ഥാനം പിണറായി വിജയന് സ്വന്തം. മുഖ്യമന്ത്രിപദത്തില്‍ തിങ്കളാഴ്ച 3246 ദിവസം പിന്നിട്ട പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ക്ക് തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചപ്പോള്‍ മാഞ്ഞത് കെ കരുണാകരന്റെ റെക്കോഡ്. ഇ കെ നായനാരാണ് കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി. മൂന്നു മന്ത്രിസഭകളിലായി 4009 ദിവസമാണ് നായനാര്‍ മുഖ്യമന്ത്രിയായിരുന്നത്.
കൂടുതല്‍കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലിരുന്നത് പിണറായി വിജയനാണ്. 2022 നവംബര്‍ 14നാണ് നേട്ടം കൈവരിച്ചത്. 1970 ഒക്ടോബര്‍ നാലുമുതല്‍ 1977 മാര്‍ച്ച് 25 വരെ 2364 ദിവസം മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ റെക്കോഡാണ് അന്ന് മറികടന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു