HIGHLIGHTS : Burglary in locked house, Rs. 40,000 stolen
തിരൂരങ്ങാടി:പൂട്ടിപ്പോയ വീട്ടില്‍ മോഷണം നാല്പതിനായിരം രൂപ കവര്‍ന്നു.തിരൂരങ്ങാടി നഗരസഭ റിട്ട.റവന്യു ഇന്‍സ്‌പെക്ടറും,പത്തനംതിട്ട ചിറ്റാര്‍ സ്വദേശിയുമായ ഈറപ്ലായ്ക്കല്‍ പ്രസാദ് വാടകയ്ക്ക് താമസിക്കുന്ന ചെമ്മാട് പരപ്പനങ്ങാടി റോഡിലെ പെട്രോള്‍ പമ്പിന് എതിര്‍വശം ‘സരോജം ഭവന്‍’ലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്.
വിഷു പ്രമാണിച്ച് പന്ത്രണ്ടാം തിയ്യതി ഇദ്ദേഹം വീടുപൂട്ടി പാലക്കാട് ഭാര്യവീട്ടില്‍ പോയതായിരുന്നു.ഇന്നലെ രാവിലെ തിരിച്ചുവന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.മുന്‍ഭാഗത്തെ ഡോറിന്റെ ലോക്ക് പൊട്ടിച്ച് അകത്തുകയറിയ മോഷ്ടാവ്,ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്.
ഡോഗ്സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.തിരൂരങ്ങാടി പൊലിസ്കേസ്സെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു