ദോഹയില്‍ നിരത്തുകളില്‍ മോഷണം വര്‍ധിക്കുന്നു;പ്രവാസിയുടെ പോക്കറ്റില്‍ നിന്ന് 7500 റിയാല്‍ മോഷ്ടിച്ചു

ദോഹ: ദോഹയിലെ നിരത്തുകളില്‍ മോഷ്ടാക്കള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളിലായി നിരവധി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പണം മോഷ്ടിക്കപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രവാസിയായ ഏഷ്യക്കാരന്റെ 7500 റിയാല്‍ അടങ്ങിയ പേഴ്‌സ് സൂഖ് വാഖിഫിന് സമീപത്തുനിന്നും മോഷ്ടിച്ചു. പ്രവാസിയെ പ്രഹരിച്ച ശേഷമാണ് മോഷ്ടാവ് പേഴ്‌സ് മോഷ്ടിച്ചത്.

സമാനമായ രീതിയില്‍ ഇന്ത്യക്കാരനെ അക്രമിച്ച് ഗള്‍ഫ് സിനിമ സിഗ്നലിന് സമീപത്തും മോഷണ ശ്രമം നടന്നുവെങ്കിലും അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് പ്രവാസി രകഷപ്പെടുകയായിരന്നു. എ ടി എമ്മില്‍ നിന്ന് പണമെടുത്ത് ഇറങ്ങിയ ഉടനെയായിരുന്നു ഈ സംഭവം ഉണ്ടായത്.

ദോഹ ബസ് സ്‌റ്റേഷനു സമീപവും മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതലും വൈകുന്നേരങ്ങളിലാണ് മോഷണ ശ്രമം കൂടുതലായുള്ളത്.

Share news
error: Content is protected !!
Scroll to Top