പരപ്പനങ്ങാടി റെയില്‍വേ അടിപ്പാത നാടിന് സമര്‍പ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ കാല്‍നടക്കാര്‍ക്ക് ഏറെ അനുഗ്രഹമാകുന്ന പരപ്പനങ്ങാടി റെയില്‍വേ അടിപ്പാത നാടിന് സമര്‍പ്പിച്ചു. ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് പൊന്നാനി എംപി ഇ.ടി. മുഹമ്മദ് ബഷീര്‍ ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തിരുരങ്ങാടി എംഎല്‍എ പികെ അബ്ദുറബ്ബ് അധ്യക്ഷം വഹിച്ചു.

പരപ്പനങ്ങാടി റെയില്‍വേ ഗേറ്റ് അടച്ചതോടെ കാല്‍നടക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടകള്‍ക്ക് ഇതോടെ പരിഹാരമാകും.്‌റെയില്‍വേയും സംസ്ഥാന സര്‍ക്കാരും സംയുക്തമായി രണ്ടുകോടി രുപ ചിലവഴിച്ചാണ് ഈ അടിപ്പാത നിര്‍മ്മിച്ചത് . അടിപ്പാത വൈദ്യുതീകരിച്ചത് പരപ്പനങ്ങടി നഗരസഭയാണ്.

Share news
error: Content is protected !!
Scroll to Top