പോലീസ് വകുപ്പിലേക്ക്‌ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

പോലീസ് വകുപ്പില്‍ (ഇന്‍ഡ്യ റിസര്‍വ്വ് ബറ്റാലിയന്‍ കമ്മാന്‍ഡോ വിംഗ്) പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ (കാറ്റഗറി ന 136/2022) ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബര്‍ 11 മുതല്‍ 15 വരെ (5 ദിവസം) ആര്‍ആര്‍ആര്‍എഫ് ഗ്രൗണ്ട്, സിഎല്‍എആര്‍ഐ , കോഴിച്ചെന, നിയര്‍ കോട്ടക്കല്‍, മലപ്പുറം എന്ന കേന്ദ്രത്തിലും ഡിസംബര്‍ 11 മുതല്‍ 16 വരെ (6 ദിവസം) സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി, നിയര്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട് ഗ്രൗണ്ടില്‍ വച്ചും നടത്തുമെന്ന് പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി രാവിലെ അഞ്ചിന് മുന്‍പ് അതാത് ടെസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിച്ചേരേണ്ടതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top