
ദേശീയ ആരോഗ്യ ദൗത്യം ഫാര്‍മസിസ്റ്റ്, ഓഡിയോളജിസ്റ്റ് തുടങ്ങിയ തസ്തികയിലേക്കും ദേശീയ നഗരാരോഗ്യദൗത്യത്തിനു
കീഴില്‍ പ്രവര്‍ത്തിക്കുന്ന യു.പി.എച്ച്.സിയിലേക്ക് സ്പെഷലിസ്റ്റ് ഡോക്ടര്‍(ജനറല്‍ മെഡിസിന്‍, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിക്സ്, ഇഎന്‍ടി, ഡെര്‍മറ്റോളജി, സൈക്കാട്രി, ഒഫ്താല്‍മോളജി) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ നാല് വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കുക. ഫോണ്‍:0483 2730313, 9846700711. അപേക്ഷ നല്‍കുന്നതിനുളള ലിങ്ക്: https://arogyakeralam.gov.in .
23 ഗവ. ഐടിഐകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട്, കാസർഗോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഗവ. ഐടിഐകളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തില്‍ നിശ്ചിത കാലയളവിലേക്ക് ‘എംപ്ലോയബിലിറ്റി സ്‌കില്‍സ്’ എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്.
മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഒക്ടോബര്‍ നാലിന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐടിഐയില്‍ (എലത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം) നടത്തുന്ന ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ : 0495-2461898.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




