
‘സി.എച്ചിനെ പൊതുസമൂഹം നിരന്തരം സ്മരിക്കുന്നു’
അനുയായികള്‍ മാത്രമല്ല മലബാറിലെയും കേരളത്തിലെയും പൊതുസമൂഹം നിരന്തരം സ്മരിക്കുന്ന വ്യക്തിത്വമാണ് സി.എച്ച്. മുഹമ്മദ് കോയ എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ചിന്റെ വിയോഗം നമുക്ക് നഷ്ടബോധമുണ്ടാക്കുന്നില്ല. ജീവിച്ചിരുന്നപ്പോഴും മരിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ സാന്നിധ്യം പൊതുസമൂഹത്തിലുണ്ട്. പ്രവൃത്തിയിലൂടെയും പ്രഭാഷണങ്ങളിലൂടെയും പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സി.എച്ച്. തിയറി മാത്രമായിരുന്നില്ല മനോഹരമായ പ്രാക്ടിക്കല്‍ കൂടിയായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച എം.പി. അബ്ദുസമദ് സമദാനി എം.പി. അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഡി. രവികുമാര്‍, ഡോ. എം.കെ മുനീര്‍ എം.എല്‍.എ., ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ വജാഹത്ത് ഹബീബുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡോ. വി.പി. അബ്ദുള്‍ ഹമീദ്, ഡോ. അന്‍വര്‍ അമീന്‍, ഖാദര്‍ പാലാഴി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സെഷനുകളിൽ ഇളം ചെഗുവേര, വെങ്കിടേഷ് രാമകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു. വിള്ളിയാഴിച്ച നടക്കുന്ന സെഷനുകളിൽ പ്രൊഫ. ജി. മോഹൻ ഗോപാൽ, ഘനശ്യാം തിവാരി, ആശിഷ് ഖേതൻ, ഡോ. മാളവിക ബിന്നി, ഡോ. എം.കെ. റുഖിയ എന്നിവർ സംസാരിക്കും. സമാപന സമ്മേളനം വൈകിട്ട് 4.30-ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
കളമെഴുത്തുപാട്ട്: ശില്പശാല
അനുഷ്ഠാന കലയായ കളമെഴുത്തുപാട്ടിനെ പരിചയപ്പെട്ട് കാലിക്കറ്റ് സർവകലാശാലാ മലയാള വിഭാഗം വിദ്യാർഥികൾ. അന്യമായി കൊണ്ടിരിക്കുന്ന അനുഷ്ഠാന കലകളെ പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് മലയാള കേരള പഠന വിഭാഗത്തിൽ കളംപാട്ട് ശില്പശാല സംഘടിപ്പിച്ചത്. കേരള ഫോക്‌ലോർ ആന്റ് ക്ഷേത്രകല അക്കാദമി പുരസ്കാര ജേതാവും കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസൻ ശില്പശാല നയിച്ചു. കളംപാട്ടിൻ്റെ ചടങ്ങുകൾ, ഐതിഹ്യങ്ങൾ, ആചാര അനുഷ്ഠാനങ്ങൾ തുടങ്ങി വളരെ വിശദമായ സോദോഹരണ പ്രഭാഷണവും നന്തുണി ഉപയോഗിച്ചുള്ള കളംപാട്ടും ഉൾപ്പെടുത്തിയാണ് ശില്പശാല നടത്തിയത്. വകുപ്പ് മേധാവി ഡോ. ആർ.വി.എം ദിവാകരൻ, ഡോ. ടി. അപർണ, അമൽജിത്ത് തുടങ്ങിയവർ സംസാരിച്ചു.
അറബിക് അസി. പ്രൊഫ. അഭിമുഖം
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അറബിക് അസി. പ്രൊഫ. തസ്തികയിൽ (മണിക്കൂർ അടിസ്ഥാനത്തിൽ) ഒരൊഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 30-ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ : 9447234113.
എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ സ്വാശ്രയ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് സ്പോർട്സ് ക്വാട്ട – 2, ലക്ഷ്വദീപ് – 1, എൻ.ആർ.ഐ – 1, പി.ഡബ്ല്യൂ.ഡി. – 3, എന്നീ വിഭാഗംങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി. ക്യാപ് ഐ.ഡി. ഉള്ളവർ ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 30-ന് രാവിലെ 10.30 മണിക്ക് സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകേണ്ടതാണ്. ഫോൺ : 0494 2407345.
എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സിന് ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 30 – ന് രാവിലെ 10.30 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8891301007.
കോൺടാക്ട് ക്ലാസുകൾ മാറ്റി
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗത്തിന്റെ പഠന കേന്ദ്രങ്ങളായ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ്, തൃശ്ശൂർ സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിൽ സെപ്റ്റംബർ 28-ന് നടത്താൻ നിശ്ചയിച്ചിരുന്ന 2023 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകൾ മാറ്റിവെച്ചു. മാറ്റിവെച്ച ക്ലാസ് ഒക്ടോബർ രണ്ടിന് നടക്കും. മറ്റു കേന്ദ്രങ്ങളിലെ ക്ലസുകൾക്ക് മാറ്റമില്ല.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ( 2014 പ്രവേശനം മാത്രം ) ആറാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 15-നും നാലാം സെമസ്റ്റർ പരീക്ഷ 16-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി ( 2016 പ്രവേശനം ) ആറാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 16-നും നാലാം സെമസ്റ്റർ പരീക്ഷ 17-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകൾ / സി.ഡി.ഒ.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ ( CBCSS UG 2019 പ്രവേശനം മുതൽ ) ബി.എ., ബി.കോം., ബി.ബി.എ., ബി.എസ് സി., മറ്റ് അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 25-ന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ടു വർഷ ബി.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ നാലിന് തുടങ്ങും.
ഒന്നാം വർഷ ( 2023 പ്രവേശനം മാത്രം ) ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ് (ബി.പി.ഇ.എസ്.) ഏപ്രിൽ 2024 റഗുലർ, (2016 മുതൽ 2022 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 28-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. ഹിന്ദി ( 2020 & 2021 പ്രവേശനം ) ഏപ്രിൽ 2023, ( 2022 & 2023 പ്രവേശനം ) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ എട്ട് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – SDE ) എം.എ. പൊളിറ്റിക്കൽ സയൻസ് (2022 & 2023 പ്രവേശനം) ഏപ്രിൽ 2024, ( 2019, 2020 & 2021 പ്രവേശനം ) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഒൻപത് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – SDE ) എം.എ. ഹിസ്റ്ററി ( 2019, 2020 & 2021 പ്രവേശനം ) ഏപ്രിൽ 2023, (2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം.




